ഹനുമദ് യാഗം ജൂലായ് 20ന്

Friday 27 June 2025 12:00 AM IST

തൃശൂർ: സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തെക്കെമഠം ശ്രീശങ്കര ഹാളിൽ ഹനുമദ് യാഗം നടക്കും. ജൂലായ് 20ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ നടക്കുന്ന ഹനുമദ് യാഗത്തിൽ ഗണപതി ഹോമം, ഹനുമാൻ സോപാന സംഗീതം, ഹനുമാൻ ചാലീസ് പാരായണം, മൂലമന്ത്ര അർച്ചന, മംഗള ആരതി എന്നിവ നടക്കും. ഭക്തർക്ക് ജ്ഞപ്രസാദമായി ഹനുമാൻ വിഗ്രഹം നൽകും. ഹനുമാൻ ക്ഷേത്രം പൂജാരി മാരുതികുമാർ ശർമ്മ, സാമവേദ പണ്ഡിതൻ ശ്രീകൃഷ്ണ ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് യാഗപൂജ നടക്കുന്നത്. വാർത്താ സമ്മേളനത്തിൽ കൈമുക്ക് വൈദികൻ ശ്രീധരൻ നമ്പൂതിരി, ടി.സി. സേതുമാധവൻ, മോഹനൻ അഞ്ചേരി, അഡ്വ. ശ്രീലത, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു.