എം.എൽ.എ അവാർഡ് പ്രതിഭാ സംഗമം

Friday 27 June 2025 12:00 AM IST

മണ്ണുത്തി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഒല്ലൂർ നിയോജക മണ്ഡലം എം.എൽ.എ അവാർഡ് 2025 29ന് ഉച്ചയ്ക്ക് രണ്ടിന് വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ഓഡിറ്റോറിയത്തിൽ നടക്കും. എം.എൽ.എയും മന്ത്രിയുമായ കെ.രാജന്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ എ.എൻ. ഷംസീർ അവാർഡുകൾ സമ്മാനിക്കും.ചലച്ചിത്രതാരം മനോജ് കെ. ജയൻ മുഖ്യാതിഥിയാകും. മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, ഇസാഫ് എം.ഡി പോൾ തോമസ്, ബി.കെ. ഹരിനാരായണൻ, ജയരാജ് വാര്യർ, കെ.ആർ. രവി, ഇന്ദിര മോഹൻ, പി.പി. രവീന്ദരൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണിക്കൃഷ്ണൻ, പി.എസ്. വിനയൻ, കെ.വി. സജു, ജോസഫ് ടാജറ്റ്, സുമിനി കൈലാസ്, എം.എസ്. ഷിനോജ് തുടങ്ങിയവർ സംസാരിക്കും.