സമാധാനത്തിനായി യത്‌നിച്ച പ്രസ്ഥാനം'

Friday 27 June 2025 12:00 AM IST

തൃശൂർ: കർമ്മരംഗത്ത് നൂറുവർഷം പൂർത്തീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം സ്ഥാപകദിനാചരണം സമസ്ത സെക്രട്ടറി പി.എസ്.കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. ആദർശത്തിൽ അടിയുറച്ച് നിന്ന് ലോക സമാധാനത്തിനും നന്മയ്ക്കുമായി പ്രയത്‌നിച്ച പ്രസ്ഥാനമാണ് സമസ്തയെന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ. മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി.യു. അലി, സെക്രട്ടറി സി.വി. മുസ്തഫ സഖാഫി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ബഷീർ അഷറഫി, ഷാഫി അൽ ഖാദിരി, അനസ് ചേലക്കര,അബ്ദുൽ വഹാബ് സഅദി, അബ്ദുല്ലത്തീഫ അസ്ഹരി, തുടങ്ങിയവർ സംബന്ധിച്ചു.