തടി കുറയ്ക്കാൻ കഠിന വ്യായാമങ്ങളോ ഡയറ്റോ ആവശ്യമില്ല, യുവതി ഒരു വർഷം കൊണ്ട് കുറച്ചത് 40 കിലോ,​ വെയ്റ്റ്ലോസ്റ്റ് ടെക്നിക് വൈറൽ

Thursday 26 June 2025 10:10 PM IST

ജിമ്മിൽ മണിക്കൂറുകൾ നീളുന്ന കഠിനമായ വർക്ക് ഔട്ടോ ഡയറ്റോ ഇല്ലാതെ യുവതി ഒരു വർഷം കൊണ്ട് കുറച്ചത് 40 കിലോഗ്രാം. കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ ഗുരിഷ്റ് കൗർ ആണ് താൻ ശരീരഭാരം കുറച്ചതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചത്. തടികുറയ്ക്കാനുള്ള ശ്രമം ആരംഭിക്കും മുമ്പ് 3 എക്സ് ആയിരുന്നു വസ്ത്രത്തിന്റെ സൈസ്. എന്നാൽ ഒരു വർഷം കൊണ്ട് അത് മീഡിയത്തിലേക്ക് എത്തിയെന്ന് യുവതി പറയുന്നു. സ്ഥിരത നിലനിറുത്തുക എന്നതാണ് ഏതൊരു കാര്യവും വിജയിക്കുന്നതിന് ആവശ്യമെന്ന് അവർ വ്യക്തമാക്കി.

അതേസമയം ഇത് നളരെ പെട്ടെന്ന് സംഭവിച്ച കാര്യമല്ലെന്നും ഗുരിഷ്ഠ് കൗർ പറയുന്നു. ഒരു വർഷത്തെ ശ്രമമാണ് തന്റെ വെയ്റ്റ് ലോസ് ജേണിയെന്ന് അവർ പറഞ്ഞു. 20 മിനിട്ട് നടത്തമായിരുന്നു ആദ്യഘട്ടം,​ ഇത് ക്രമേണ വർദ്ധിപ്പിച്ചു. 10 കിലോമീറ്ററായും പിന്നീട് 18 കിലോമീറ്ററായും ഉയർത്തി. ഒടുവിൽ ഒരുദിവസം 20 കിലോമീറ്റർ ഓട്ടമെന്ന നിലയിലേക്ക് എത്തിയെന്നും ഗുരിഷ്ഖ് കൂട്ടിച്ചേർത്തു.

ഇതിനൊപ്പം സ്ട്രെംഗ്ത് ട്രെയിനിംഗ് ചെയ്തു തുടങ്ങി. ആഴ്ചയിൽ രണ്ടോമൂന്നോ തവണയായിരുന്നു സ്ട്രെംഗ്ത് ട്രെയിനിംഗ് ചെയ്തു തുടങ്ങിയത്. ഭക്ഷണ ക്രമത്തിന്റെ കാര്യത്തിലും പിടിവാശി കാണിച്ചിരുന്നില്ല. തന്റെ ശരീരത്തിന് ഊർജം പകരാൻ ആവശ്യമായതിനെ കുറിച്ച് പഠിച്ചു. സന്തുലിതവും പോഷക സമൃദ്ധവുമായ ഡയറ്റാണ് ഫോളോ ചെയ്തത്. പ്രഭാത ഭക്ഷണം വലിയ അളവിൽ കഴിച്ചിരുന്നു. കാരറ്റോ ക്രീംചീസോ കഴിക്കും. ശരീരഭാരം കുറയ്ക്കാൻ മണിക്കൂറുകൾ നീണ്ട വ്യായാമങ്ങളുടെ ആവശ്യമില്ല. സ്ഥിരത നിലനിറുത്തുക എന്നതാണ് പ്രധാനമെന്നും ഗുരിഷ്ഖ് വ്യക്തമാക്കി.