റാം കെയർ ഒാഫ് ആനന്ദി അവാർഡ് വിവാദം: പുസ്തകം വായിച്ചിട്ടില്ലന്ന് കെ.സച്ചിദാനന്ദൻ
Friday 27 June 2025 12:13 AM IST
തൃശൂർ: കേന്ദ്ര സാഹിത്യ അക്കാഡമി യുവ പുരസ്‌കാർ ലഭിച്ച അഖിൽ പി.ധർമജന്റെ റാം കെയർ ഒാഫ് ആനന്ദി എന്ന നോവൽ വായിച്ചിട്ടില്ലെന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാന്ദൻ. നോവലിന് അവാർഡ് നൽകിയത് സംബന്ധിച്ച് അഭിപ്രായം പറയാൻ അത് വായിക്കാത്ത ആൾ എന്ന നിലയിൽ സാധ്യമല്ല. ഈ പ്രായത്തിൽ ഇനി ആ പുസ്തകം വായിക്കാൻ ഇടയില്ലാത്തതുകൊണ്ട് ഭാവിയിലും അത് സംബന്ധിച്ച് ഒന്നും പറയാനുണ്ടാകില്ല. വിധികർത്താക്കളുടെ കൂടുതൽ മാർക്ക് കിട്ടിയ പുസ്തകത്തിനാണ് അവാർഡ് നൽകുന്നത്. വ്യക്തമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം അവാർഡ് നിർണയിച്ചിട്ടുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.