പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Friday 27 June 2025 2:17 AM IST

ഹരിപ്പാട്: മത്സ്യത്തൊഴിലാളികള സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു ) ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയഴിക്കൽ ഹാർബറിന് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി. രത്നകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ജി. ബിജുകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.ഷാംജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. മുത്തുക്കുട്ടൻ, വി.ബിനീഷ്ദേവ് , സിപിഐഎം ആറാട്ടുപുഴ സൗത്ത് എൽ.സി. സെക്രട്ടറി കെ.ശ്രീകൃഷ്ണൻ, എം. ഉത്തമൻ, ജി.സുതൻ തുടങ്ങിയവർ സംസാരിച്ചു.