'അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ'

Friday 27 June 2025 1:17 AM IST

അമ്പലപ്പുഴ: സാംസ്കാരിക പ്രതിരോധ സമിതിയും ,സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി പുന്നപ്ര ഇ. എം. എസ് കമ്മ്യൂണിറ്റി ഹാളിൽ അടിയന്തിരാവസ്ഥയുടെ 50 വർഷങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സി.പി. എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ എച്ച് .സലാം എം. എൽ. എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, സി.പി.എം ഏരിയ സെക്രട്ടറി സി.ഷാംജി, ബിച്ചു എക്സ്.മലയിൽ, ലീല അഭിലാഷ്, പ്രഭ മധു, ആർ. രാഹുൽതുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ വിശ്വൻ പടനിലം സ്വാഗതം പറഞ്ഞു.