അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം
Friday 27 June 2025 2:28 AM IST
അമ്പലപ്പുഴ: പൗരാവകാശവും ജനാധിപത്യ സ്വതന്ത്ര്യവും സംരക്ഷിക്കാൻ അടിയന്തരാവസ്ഥയിലെപ്പോലെ ജനാധിപത്യ വിശ്വാസികൾ ജാഗരൂകരാകണമെന്ന് ആർ.ജെ.ഡി നേതാവും സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവുമായ ഡോ.വർഗീസ് ജോർജ് പറഞ്ഞു. രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ അദ്ധ്യക്ഷനായി.ഇലഞ്ഞിമേൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി.ശശിധരപ്പണിക്കർ, മോഹൻ സി അറവന്തറ, യ രാജു മോളേത്ത്, ആർ.പ്രസന്നൻ, ഹാപ്പി പി.അബു, സാദിക് നീർക്കുന്നം തുടങ്ങിയവർ പ്രസംഗിച്ചു.