പി.കെ.കാളൻ പദ്ധതി: വീടിന് സഹായം
Friday 27 June 2025 2:28 AM IST
ആലപ്പുഴ: പട്ടികവർഗ വിഭാഗത്തിനായി നടപ്പിലാക്കുന്ന പി.കെ. കാളൻ പദ്ധതി പ്രകാരം ആലപ്പുഴ മണ്ഡലത്തിലെ വീടുകൾക്ക് അറ്റകുറ്റപ്പണിക്കായി 4.5 ലക്ഷം രൂപയും പുതുതായി ഒരു വീട് നിർമ്മിക്കുന്നതിന് എട്ടുലക്ഷം രൂപയും ചെലവഴിക്കാൻ മണ്ഡലം തല മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓഡിനേറ്റർ രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, സുദർശനഭായ്, എസ്. സന്തോഷ് ലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷീന സനൽകുമാർ, ടി.പി. ഷാജി, എ.ഡി.എം സി. മോൾജി, ഇ. രാജ എന്നിവർ സംസാരിച്ചു. നവംബർ മാസത്തിനുള്ളിൽ പ്രവർത്തനം പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു.