വായന പക്ഷാചാരണം

Friday 27 June 2025 12:28 AM IST

ആലപ്പുഴ : വായനപക്ഷാചാരണവുമായി ബന്ധപെട്ടു പഴവീട് വിജ്ഞാനപ്രദായിനിയും ഹൈസ്കൂൾ തിരുവാമ്പാടിയും സംയുക്തമായി സ്കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി. ചടങ്ങിൽ സ്കൂൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ പി കെ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനും കഥകളി കലാകാരനുമായ കെ.ശ്യാംലാൽ ക്ലാസ്സെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് ബാലൻ സി.നായർ സംസാരിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക അനിത സ്വാഗതവും അജിത വി. നന്ദിയും പറഞ്ഞു.