പുഷ്പകൃഷിയുടെ നടീൽ ഉദ്ഘാടനം

Friday 27 June 2025 12:28 PM IST

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചക്കനാട്ടു വെളിയിൽ സി.ആർ. ഷാജിയും കുടുംബവും ചേർന്ന് ഒരേക്കറിൽ നടത്തുന്ന പുഷ്പകൃഷിയുടെ നടീൽ ഉദ്ഘാടനം കൃഷി വകുപ്പ്ചേർത്തല അസിസ്റ്റന്റ് ഡയറക്ടർ ഷൈജ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കർഷകൻ സി.ആർ. ഷാജി ചക്കനാട്ടുവെളി സ്വാഗതം പറഞ്ഞു. .പഞ്ചായത്തംഗങ്ങളായ സി. ദീപുമോൻ , ഫെയ്സി വി.ഏറനാട്, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ, വികസന സമിതിയംഗങ്ങളായ ജി.മുരളി, ടി.ജി. ഗോപിനാഥൻ കൃഷി ഓഫീസർ റോസ്മി ജോർജ് , കൃഷി ഉദ്യോഗസ്ഥരായ എസ്.ഡി. അനില, സന്ദീപ്, രജിത, ഫാത്തിമ എന്നിവർ സംസാരിച്ചു. അയ്യായിരം ചുവടു ചെണ്ടുമല്ലിയും വാടാമുല്ലയുമാണ് ഇവിടെ കൃഷി ചെയ്യുന്നത്.