ശമ്പളപരിഷ്കരണം നടപ്പാക്കണം
Friday 27 June 2025 2:28 AM IST
ചേർത്തല:പന്ത്രണ്ടാം ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പാക്കണമെന്നും തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും ജോയിന്റ് കൗൺസിൽ ചേർത്തല മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജൂലായ് ഒന്നിന് ജില്ലാ കേന്ദ്രങ്ങളിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും ഒമ്പതിനു നടക്കുന്ന ദേശീയ പണിമുടക്കും വിജയിപ്പിക്കാൻ തീരുമാനിച്ചു. മേഖല പ്രസിഡന്റ് എ.അൻസാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹരിദാസ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിച്ച സംസ്ഥാന മുൻ ട്രഷറർ പി.എസ്.സന്തോഷ്കുമാറിന് യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡന്റ് സി.പ്രസാദ്,നേതാക്കളായ വി.ഡി.അബു,വി.തങ്കച്ചൻ,എം.ശ്രീകുമാർ,ആർ.രശ്മി,ആർ.ഐശ്വര്യ,ടി.എം.ഷിജിമോൻ,അരുൺ കാർത്തിക് എന്നിവർ സംസാരിച്ചു .