സി.പി.ഐ ജില്ലാ സമ്മേളനം പ്രചാരണച്ചൂടിൽ വനിതകൾ
Friday 27 June 2025 2:48 AM IST
തിരുവനന്തപുരം: സി.പി.ഐ ജില്ലാ സമ്മേളന പ്രചാരണത്തിന് ആവേശം പകർന്ന് മഹിളാസംഘം പ്രവർത്തകരും.തിരുവനന്തപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിൽ ചുമരുകൾ വെള്ളയടിച്ച് ബുക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഇന്നലെ.മഹിളാസംഘം ജില്ലാ സെക്രട്ടറി അഡ്വ.രാഖി രവികുമാർ,തിരുവനന്തപുരം മണ്ഡലം സെക്രട്ടറി പ്രിയ.സി.നായർ, പ്രസിഡന്റ് എം.വി.ജയലക്ഷ്മി,ജില്ലാ കമ്മിറ്റിയംഗം സുചിത്രാ വിജയരാജ്,മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഖില,രമ്യ എന്നിവരാണ് നേതൃത്വം നൽകിയത്.