എൻ.ജി.ഒ യൂണിയൻ ഏരിയ ജനറൽബോഡി

Friday 27 June 2025 2:50 AM IST

തിരുവനന്തപുരം:കേരള എൻ.ജി.ഒ യൂണിയൻ ഏരിയ ജനറൽബോഡി യോഗങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം സൗത്ത് ജില്ലയിലെ പബ്ലിക് ഓഫീസ്,വഴുതക്കാട്,നെടുമങ്ങാട്,നെയ്യാറ്റിൻകര ഏരിയകളിലെ യോഗങ്ങൾ പൂർത്തിയായി.സത്യൻ സ്മാരക ഹാളിൽ ചേർന്ന പബ്ലിക് ഓഫീസ് ഏരിയാ ജനറൽബോഡി യോഗം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.വഴുതക്കാട് ട്രാൻസ് ടവർ ഹാളിൽ ചേർന്ന ഏരിയ സമ്മേളനം സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ്കുമാറും,നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം എം.ജെ.ഷീജയും,നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം മാത്യു.എം.അലക്സും ഉദ്ഘാടനം ചെയ്തു.