ലോഗോ പ്രകാശനം
Friday 27 June 2025 2:50 AM IST
തിരു: പട്ടികവർഗ വികസന വകുപ്പ് രൂപീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.തിരുവനന്തപുരത്ത് നടക്കുന്ന പട്ടികവർഗ വകുപ്പ് ജീവനക്കാരുടെ ശില്പശായിൽ ഐ.എം. ജി ഡയറക്ടർ ഡോ.കെ.ജയകുമാറിന് നൽകി മന്ത്രി ഒ.ആർ.കേളു പ്രകാശനം നിർവഹിച്ചു.വകുപ്പ് ഡയറക്ടർ ഡോ.രേണുരാജ്,അഡീഷണൽ സെക്രട്ടറി ശ്രീജ.പി.എസ് തുടങ്ങിയവർ പങ്കെടുത്തു.
ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളാണ് ജൂബിലിയുടെ ഭാഗമായി വകുപ്പ് ലക്ഷ്യമിടുന്നത്.