നോർക്കയ്ക്ക് മുന്നിൽ അവകാശ സമരം
Friday 27 June 2025 1:51 AM IST
തിരു: കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൈക്കാടുള്ള നോർക്ക കേന്ദ്രത്തിന് മുന്നിൽ അവകാശ സമരം സംഘടിപ്പിച്ചു.കേരള പ്രവാസി ജില്ലാ നിരീക്ഷകൻ എ.ആർ.എം.അബ്ദുൽഹാദി അല്ലാമ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ജനറൽ സെക്രട്ടറി കലാപ്രേമി മാഹീൻ, വൈസ് പ്രസിഡന്റുമാരായ ആലങ്കോട് ഹസൻ,ബീമാപള്ളി സഫറുള്ള ഖാൻ,അബ്ദുൽ അസീസ് മുസ്ലിയാർ, ഷബീർ മൗലവി,അശ്വധ്വനി കമാലുദ്ദീൻ, നിസാർ കല്ലറ, അയ്യൂബ് പനവൂർ, ശിഹാബ് തൊപ്പിചന്ത, നിസാർ വള്ളക്കടവ് തുടങ്ങിയവർ പങ്കെടുത്തു.