ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം
Friday 27 June 2025 1:53 AM IST
തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ ഗുരു - മഹാത്മ ഗാന്ധി ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു.പ്രസിഡന്റ് ജേക്കബ് കെ.ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തലനാട് ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ മുഖ്യപ്രഭാഷണവും,നിലയം സെക്രട്ടറി ടി.ശശിധരൻ,കല്ലംപ്പള്ളി ശാഖ സെക്രട്ടറി കെ.സദാനന്ദൻ,എൻ.ജയകുമാർ,എസ്.സുനിൽ കുമാർ,പി.ശശിബാലൻ,കെ.സുരേന്ദ്രൻ നായർ,എസ്.ഉത്തമൻ,മോഹൻ കല്ലംപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.