രാജ്യം അടിയന്തരാവസ്ഥയിൽ നിന്ന് മോചിതമായില്ല: മന്ത്രി കൃഷ്ണൻകുട്ടി

Thursday 26 June 2025 11:26 PM IST
ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ 50 വർഷം ഒരു ഓർമ്മ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: രാജ്യത്തെ ഫാസിസ്റ്റ് വാഴ്ചയുടെ കറുത്ത നാളുകളിലേക്ക് തള്ളിവിട്ട അടിയന്തരാവസ്ഥയ്ക്ക് 50 വർഷം പിന്നിടുമ്പോഴും ഇന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ഒരു ഓർമ്മ, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ഭാരത യാത്രയുടെ 42ാം വാർഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.ടി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് മുഖ്യപ്രഭാഷണം നടത്തി. സിബി തോട്ടുപുറം, രാജീവ് നെല്ലിക്കുന്നേൽ, കെ എസ് രമേശ് ബാബു, ഡോ.തോമസ് സി.കാപ്പൻ, സജീവ് കറുകയിൽ, പ്രമോദ് കുര്യാക്കോസ്, സജി ആലുംമൂട്ടിൽ, ജോണി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ഭാരത് യാത്രികരായ റോസിലിൻ പഞ്ഞിക്കാരൻ, സെബാസ്റ്റ്യൻ, രാജു പെരികലം, എം.ജെ ജോൺ തുടങ്ങിയവരെ ആദരിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നും ജനതാദൾ എസിൽ ചേർന്ന അമ്പതോളം പ്രവർത്തകരെ മന്ത്രി മാലയിട്ട് സ്വീകരിച്ച് മെമ്പർഷിപ്പുകൾ നൽകി.