ഇരുചക്ര വാഹനങ്ങൾക്ക് ടോളില്ല

Friday 27 June 2025 12:57 AM IST

ന്യൂഡൽഹി: ദേശീയ പാതകളിൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഈടാക്കുമെന്ന വാർത്ത തെറ്റാണെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചു. ഇരുചക്രവാഹനങ്ങൾക്ക് നിലവിലുള്ള ഇളവ് തുടരും. മാദ്ധ്യമങ്ങൾ തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്‌തത് നല്ല പ്രവണതയല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.