വേൾഡ് മലയാളി കൗൺ. ബാബു സ്‌റ്റീഫൻ പ്രസിഡന്റ്

Friday 27 June 2025 4:36 AM IST

ന്യൂജേഴ്സി: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ 2025-2027 വർഷത്തെ പുതിയ ഗ്ലോബൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഞ്ചു ഭൂഖണ്ഡങ്ങളിലുള്ള 50 രാജ്യങ്ങളിലെ 75 പ്രവിശ്യകളിൽ നിന്നുള്ള സംഘടന പ്രതിനിധികൾ ആണ് അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

നിലവിലെ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടക്കൽ (യു.എസ്.എ) പുതിയ ഗ്ലോബൽ ചെയർമാനായും, ഫൊക്കാന മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ചെയർമാനുമായ ഡോ. ബാബു സ്റ്റീഫൻ (യു.എസ്.എ) ഗ്ലോബൽ പ്രസിഡന്റായും, ഷാജി എം. മാത്യു (കേരളം) സെക്രട്ടറി ജനറലായും തിരഞ്ഞെടുക്കപ്പെട്ടു. സംഘടന 30 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ ജൂലായ് 25ന് ബാങ്കോക്കിൽ നടക്കുന്ന ആഗോള മലയാളി സംഗമത്തിൽ പുതിയ സാരഥികൾ സ്ഥാനം ഏറ്റെടുക്കും.

 മറ്റ് ഭാരവാഹികൾ

ട്രഷറർ: സണ്ണി വെളിയത്ത് (യൂറോപ്പ്).

വൈസ് ചെയർമാൻമാർ: ദിനേശ് നായർ (ഗുജറാത്ത്‌), സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്), വിൽസൺ ചത്താൻകണ്ടം (സ്വിറ്റ്സർലൻഡ്), മോളി പറമ്പത്ത് (യൂറോപ്പ്).

ഗ്ലോബൽ സെക്രട്ടറിമാ‌ർ: കെ. വിജയചന്ദ്രൻ (കേരളം), പ്രദീപ് കുമാർ (മിഡിൽ ഈസ്റ്റ്‌).

ഗ്ലോബൽ ജോയിന്റ് സെക്രട്ടറിമാർ : സജി തോമസ് (ഇന്ത്യ), ജെയ്സൺ ജോസഫ് (ഇന്ത്യ).

വൈസ് പ്രസിഡന്റ്‌ (അഡ്മിൻ): ജെയിംസ് കൂടൽ (യു.എസ്.എ).

വൈസ് പ്രസിഡന്റ്‌ (ഓർഗനൈസേഷൻ ഡെവലപ്പ്മെന്റ്): ജോൺ സാമുവൽ (ദുബായ്).

മറ്റ് വൈസ് പ്രസിഡന്റുമാർ: ഡോ. തങ്കം അരവിന്ദ് (അമേരിക്ക റീജിയൻ), ജോഷി പന്നാരക്കുന്നേൽ (യൂറോപ്പ് റീജിയൻ), തങ്കമണി ദിവാകരൻ (ഇന്ത്യ റീജിയൻ), അജോയ് കല്ലൻ കുന്നിൽ (ഫാർ ഈസ്റ്റ്‌ റീജിയൻ), അഡ്വ. തോമസ് പണിക്കർ (മിഡിൽ ഈസ്റ്റ്‌ റീജിയൻ).