പെൻഷണേഴ്സ് കൺവെൻഷൻ
Saturday 28 June 2025 12:22 AM IST
വൈക്കം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗൺ കൺവെൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.കുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. മോഹനൻ അംഗത്വ വിതരണവും, രക്ഷാധികാരി എം.ജി. സോമനാഥ് വിദ്യാഭ്യാസ അവാർഡ് വിതരണവും, സാംസ്കാരിക വേദി ജില്ലാ കൺവീനർ ജി. മോഹൻ കുമാർ സർഗ മാധുരി സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. ടൗൺ പ്രസിഡന്റ് എ.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. രാജു, പി.കെ. ഓമന, കെ.പി. സുധാകരൻ, കെ.സി. ധനപാലൻ, മോഹനൻ ചാക്കര, കെ.പി. സുലേഖ, എസ്. ഗീതാകുമാരി എന്നിവർ പ്രസംഗിച്ചു.