നിയമ സഹായ വേദി രൂപീകരിച്ചു

Saturday 28 June 2025 12:24 AM IST

വൈക്കം : ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സും, സി.പി.ഐ വൈക്കം ടൗൺ നോർത്ത് ലോക്കൽ കമ്മി​റ്റിയും സംയുക്തമായി ജനങ്ങൾക്ക് നിയമ സഹായം നൽകുന്നതിനായി നിയമവേദി രൂപീകരിച്ചു. സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ജി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ഡി.ബാബുരാജ്, പി.പ്രദീപ്, ചന്ദ്രബാബു എടാടൻ, കെ.പ്രസന്നൻ. കെ.ജി.പ്രദീപൻ. അശ്വതി മേനോൻ എം.പി മുരളീധരൻ, പി.സോമൻ പിള്ള എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി അഡ്വ. എം.പി.മുരളീധരൻ (പ്രസിഡന്റ്), അഡ്വ. അശ്വതി മേനോൻ (വൈസ് പ്രസിഡന്റ്), അഡ്വ. ചന്ദ്രബാബു എടാടൻ (സെക്രട്ടറി), അഡ്വ. കെ.ജി പ്രദീപൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.