ലഹരിവിരുദ്ധ ദിനാചരണം
Saturday 28 June 2025 12:25 AM IST
കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാഗം ജയാമോൾ ജോസഫ്, ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ് , സീനിയർ സൂപ്രണ്ട് എം.വി സഞ്ജയൻ,എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജേക്കബ് ജോൺ എന്നിവർ പങ്കെടുത്തു.