ലഹരി വിരുദ്ധ ബോധവത്ക്കരണം
Saturday 28 June 2025 12:25 AM IST
കോട്ടയം: ബി.സി.എം കോളേജ്, സ്ത്രീ ശാക്തികരണ കേന്ദ്രം, എൻ.എസ്.എസ് നാർക്കോട്ടിക്‌സ് സെൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.കെ.വി തോമസ്, വൈസ് പ്രിൻസിപ്പാൾ പ്രിയ തോമസ്, കോളേജിലെ സ്ത്രീ ശാക്തികരണ വിഭാഗത്തിന്റെ ഡയറക്ടർ ഡോ.നീതു വർഗീസ്, കോളേജ് ബർസാർ ഫാ.ഫിൽമോൻ കളത്ര തുടങ്ങിയവർ പങ്കെടുത്തു. കോളേജ് ഓഡിറ്റോറിയത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികളും നടന്നു. ഫ്ലാഷ് മോബും അരങ്ങേറി.