കെ.എസ്.ഇ.ബി പെൻഷ. അസോ. ജില്ലാ സമ്മേളനം
Saturday 28 June 2025 1:26 AM IST
കോട്ടയം: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ.സജി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. സെയ്ഫുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ.അരവിന്ദാക്ഷൻ നായർ റിപ്പോർട്ടും, ട്രഷറർ പി.ഡി. സാബു കണക്കും അവതരിപ്പിച്ചു. എം.മനോഹരൻ, എം.നസീമ, ആർ. പ്രതാപചന്ദ്രൻ , ഹരികൃഷ്ണൻ, കെ.പി.ശശി, പി.വി.പ്രദീപ്, ആർ.മുരളീധരൻ നായർ, വി.ടി.തോമസ് ,ജോർജ്ജ് കുര്യൻ, എൻ.വി. ജോഷി, ലാലി രാജൻ പി.വി. ലളിതാംബിക എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.അരവിന്ദാക്ഷൻ നായർ (പ്രസിഡന്റ്) ജി.ജയകുമാർ (സെക്രട്ടറി) വി.ഡി.രജികുമാർ (ട്രഷഷറർ) എന്നിവരെ തിരഞ്ഞെടുത്തു.