ഒറ്റക്കൊമ്പനിൽ സുരേഷ് ഗോപിയുടെ നായിക അഭിനയ
സുരേഷ് ഗോപി നായകനായി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം അഭിനയ നായിക. പണി എന്ന ചിത്രത്തിൽ ജോജു ജോർജിന്റെ നായികയായാണ് അഭിനയ അവസാനം എത്തിയത്. വിവാഹശേഷം അഭിനയ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. ലാൽ, ഇന്ദ്രജിത് , ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിംഗ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ മാസ് ആക്ഷൻ ചിത്രമായാണ് "ഒറ്റക്കൊമ്പൻ" ഒരുക്കുന്നത്. രചന - ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം - ഷാജികുമാർ, സംഗീതം - ഹർഷവർദ്ധൻരമേശ്വർ, എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനങ്ങൾ - വയലാർ ശരത്ച്ചന്ദ്ര വർമ്മ, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ - അനീഷ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, കാസ്റ്റിംഗ് ഡയറക്ടർ - ബിനോയ് നമ്പാല,ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. കോ പ്രൊഡ്യൂസേഴ്സ് - വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - കൃഷ്ണമൂർത്തി.പി.ആർ. ഒ - വാഴൂർ ജോസ്, ശബരി