50-ാം ദിവസം കൂലി എത്തും
രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലി തിയേറ്ററിൽ എത്താൻ ഇനി 50 ദിവസം മാത്രം. ആഗസ്റ്റ് 14നാണ് കൂലിയുടെ ആഗോള റിലീസ്. രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒരുമിക്കുന്ന കൂലി മാസ് ആക്‌ഷൻ ഗണത്തിൽപ്പെടുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ കൂലിയിൽ അതിതിഥി വേഷത്തിൽ എത്തുന്നുണ്ട്. കൂലിയുടെ ഏറ്റവും വലിയ ആകർഷണീയതയിൽ ഒന്നാണിത്. തെലുങ്ക് സൂപ്പർ താരം നാഗാർജ്ജുന, കന്നട നടനും സംവിധായകനുമായ ഉപേന്ദ്ര, ശ്രുതിഹാസൻ, സത്യരാജ്, മഹേന്ദ്രൻ തുടങ്ങിയവർ മറ്റു പ്രധാന താരങ്ങൾ. മലയാളി താരം സൗബിൻ ഷാഹിറിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്. മലയാളത്തിന്റെ ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്നു. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ അൻപറിവ് ടീം സംഘട്ടന സംവിധാനം ഒരുക്കുന്നു. കൂലിയോടൊപ്പം യഷ് രാജ് യൂണിവേഴ്സിന്റെ വാർ 2 ഉം റിലീസ് ചെയ്യുന്നുണ്ട്.ഹൃത്വിക് റോഷൻ, ജൂ
നിയർ എൻ.ടി.ആർ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കിയാര അദ്വാനി ആണ് നായിക.