പഴയ ശീലങ്ങൾ മാറ്റി എന്നു ഷൈൻ ടോം
സമ്മർദ്ദം കാരണമല്ല ലഹരി ഉപയോഗം നിറുത്തിയതെന്ന് നടൻ ഷൈൻ ടോം ചാക്കോ. 'നമ്മൾ ലഹരി ഉപയോഗിക്കുമ്പോൾ ബുദ്ധിമുട്ടിലാവുന്നത് ചുറ്റുമുള്ള മറ്റുള്ളവരാണ്. ഓരോരുത്തരുടെ ശീലങ്ങളാണതെല്ലാം. നമ്മൾ ഉപയോഗിക്കുന്നതുകൊണ്ടും മറ്റേയാൾ ഉപയോഗിക്കാത്തതുകൊണ്ടും പരസ്‌പരം കുറ്റം പറയും. ആസക്‌തി എന്നാൽ ലഹരിയോട് മാത്രമല്ല, പഞ്ചസാരയും ഉപ്പുമാണ് ഏറ്റവും വലിയ ആസക്‌തിയുണ്ടാക്കുന്നവ. ലോകത്തിലെ ഏറ്റവും വലിയ രണ്ടു വിഷങ്ങളാണു രണ്ടും. ഇപ്പോൾ വിത്‌ഡ്രോവൽ സിംപ്ടംസ് ഉണ്ട്. ഡബ്ബ് ചെയ്യുമ്പോൾ ഇടയ്ക്ക് പുറത്തുപോയി പുകവലിക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള പരിപാടികളൊന്നുമില്ല. ആ സമയങ്ങളൊക്കെ എന്തെങ്കിലും ഗെയിമുകളിലേക്ക് മാറ്റിവിടാനാണ് ഡോക്ടർമാർ പറയുന്നത്. അരമണിക്കൂർ ടെന്നിസ് കളിച്ചശേഷം ഡബ്ബ് ചെയ്യാൻ പോയി. അതു കഴിഞ്ഞു അരമണിക്കൂർ ക്രിക്കറ്റ് കളിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ വിത്‌ഡ്രോവൽ സിംപ്ടംസ് കൂടുതലായി വരികയും മടുപ്പുണ്ടാവുകയും പഴയ ശീലങ്ങളിലേക്ക് തിരിച്ചുപോവാനുള്ള വ്യഗ്രതയുണ്ടാവുകയും ചെയ്യും. ടെന്നിസ് കളിച്ചുതുടങ്ങിയപ്പോഴാണ് ടിവിയിൽ കാണുന്നതുപോലെ എളുപ്പമല്ലെന്ന് മനസിലായത്. ഇപ്പോൾ നീന്തൽ പഠിക്കുന്നുണ്ട്." ഷൈനിന്റെ വാക്കുകൾ.