കാർത്തി 29, അതിഥി വേഷത്തിൽ നാനിയും
കാർത്തിയെ നായകനാക്കി തമിഴ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാർത്തി 29 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ പ്രധാന കാമിയോ വേഷത്തിൽ നാനി. ഡ്രീം വാര്യർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് ആർ പ്രഭു, എസ് ആർ പ്രകാശ് ബാബു എന്നിവർ ചേർന്ന്
ബിഗ് ബഡ്ജറ്റിൽനിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
നേരത്തെ നാനി നായകനായി എത്തിയ ഹിറ്റ് 3യിൽ കാർത്തി കാമിയോ റോളിൽ എത്തിയിരുന്നു. ചിത്രത്തിന്റെ അവസാനം എസിപി വീരപ്പൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിച്ചത്. ഹിറ്റ് നാലാം ഭാഗത്തിൽ കാർത്തിയാണ് നായകനായി എത്തുന്നത്.എജയ് ഭീം, വിടുതലൈ, ഗോലി സോഡാ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച നടനാണ് തമിഴ്. വിക്രം പ്രഭുവിനെ നായകനാക്കി ഒരുക്കിയ 'താനക്കാരൻ' ആണ് തമിഴ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രത്തിൽ വിക്രം പ്രഭുവിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി . എം. എസ് ഭാസ്കർ, ബോസ് വെങ്കട്ട്, ലാൽ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.