തോക്കേന്തി കിയാര, വാർ 2 ക്യാരക്ടർ പോസ്റ്റർ

Saturday 28 June 2025 3:22 AM IST

. അയൻ മുഖർജി സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ചിത്രം വാർ 2ലെ

ഹൃത്വിക് റോഷന്റെയും ജൂനിയർ എൻടിആറിന്റെയും കിയാര അദ്വാനിയുടെയും ക്യാരക്ടർ പോസ്റ്റർ പുറത്ത്. തോക്കേന്തി നിൽക്കുന്ന കിയാരയെ പോസ്റ്ററിൽ കാണാം.

ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2.ജൂനിയർ എൻടിആറിന്റെ ബോളിവു‌ഡ് അരങ്ങേറ്റമാണ്.

അതേസമയം നേരത്തേ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് . ചിത്രത്തിന്റെ മേക്കിങ്ങിനും വിഎഫ്എക്സിനും ആക്ഷൻ സീനുകൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്.

ആഗസ്റ്റ് 14 ന് ആണ് റിലീസ്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് നിർമിക്കുന്നത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷത്തിൽഎത്തുമെന്നാണ് റിപ്പോർട്ട്.