വിവാഹശേഷം ജീവിതം ആസ്വദിക്കാൻ തുടങ്ങി, സംവൃത സുനിൽ

Saturday 28 June 2025 3:22 AM IST

ആഗ്രഹിച്ച സമയത്താണ് ബ്രേക്ക് വന്നതെന്നും വിവാഹത്തിന് ശേഷമാണ് ജീവിതം ആസ്വദിക്കുന്നതെന്നും നടി സംവൃത സുനിൽ.

‘2012ൽ ആയിരുന്നു 'അയാളും ഞാനും തമ്മിൽ ചെയ്യുന്നത്. അത് കഴിഞ്ഞതും ഒരു ബ്രേക്കിന് വേണ്ടി ആഗ്രഹിച്ച് നിൽക്കുകയായിരുന്നു. തിരക്കുള്ള ജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് തോന്നിയ സമയത്ത് തന്നെയാണ് വിവാഹം നടക്കുന്നത്. അങ്ങനെ മനപൂർവം എടുത്ത ബ്രേക്കായിരുന്നു അത്. കല്യാണം കഴിച്ചിട്ട് പോകുന്നത് യുഎസിലേക്കായിരുന്നു. അവിടെയാണെങ്കിൽ ആർക്കും എന്നെ അറിയില്ല. അത്രനാൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒരു പ്രൈവറ്റ് ലൈഫ് എനിക്ക് അവിടെ പോയപ്പോഴാണ് കിട്ടിയത്. അതുകൊണ്ട് തന്നെ ഞാൻ ഒരുപാട് സന്തോഷത്തിലായിരുന്നു. ആ സമയത്ത് വെറുതേ നടക്കാനും ഷോപ്പിംഗിന് പോകാനും കുക്കിങ് പരീക്ഷണങ്ങൾ നടത്താനുമൊക്കെ സാധിച്ചു. എനിക്ക് ഒട്ടും പ്രയാസം തോന്നിയിരുന്നില്ല. ആദ്യത്തെ കുറച്ച് വർഷങ്ങൾ വളരെ ഈസി ആയിരുന്നു. പിന്നെ ആദ്യത്തെ കുഞ്ഞ് ജനിച്ചതോടെ ഞാൻ ബിസിയായി. അവൻ വലുതായതോടെ സിനിമയിൽ ഒരു തിരിച്ചുവരവ് വേണമെന്ന് തോന്നി. അങ്ങനെയാണ് നീണ്ട ഇടവേളക്ക് ശേഷം 'സത്യം പറഞ്ഞാ വിശ്വസിക്കുമോ' എന്ന സിനിമ ചെയ്യുന്നത്. സംവൃത സുനിലിന്റെ വാക്കുകൾ.