കിംഗ് സ്‌കോട്‌ലൻഡിൽ
ഷാരൂഖ്‌ഖാനും മകൾ സുഹാന ഖാനും ഒരുമിക്കുന്ന കിംഗ് എന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറിൽ സ്‌കോട്ലൻഡിൽ ആരംഭിക്കും.സുഹാന ഖാൻ ആണ് നായിക. നെറ്റ് ഫ്ളിക്സ് വെബ് സീരിസിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച സുഹാനയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് കിംഗ്. അൻപതു ദിവസത്തെ ചിത്രീകരണമാണ് സ് കോട്ലൻഡിൽ പ്ളാൻ ചെയ്യുന്നത്. പത്താനുശേഷം ഷാരൂഖ് ഖാനും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് കിംഗ്. അഭിഷേക് ബച്ചനാണ് പ്രതിനായകൻ. ദീപിക പദുകോൺ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന താരം. ഓം ശാന്തി ഓം, ചെന്നൈ എക്സ്‌പ്രസ്, ഹാപ്പി ന്യൂ ഇയർ, പത്താൻ, ജവാൻ എന്നീ ചിത്രങ്ങൾക്കുശേഷം ഷാരൂഖാനൊപ്പം ദീപിക പദുകോൺ അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ്. റാണി മുഖർജിയും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് വിവരം. സുഹാന ഖാന്റെ അമ്മ വേഷമാണ് റാണി മുഖർജിയെ കാത്തിരിക്കുന്നത്. ഇന്ത്യയിലും കിംഗിന്റെ ചിത്രീകരണമുണ്ട്. അടുത്ത വർഷം ലോകവ്യാപകമായി കിംഗ് റിലീസ് ചെയ്യും.
റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റ് ആണ് നിർമ്മാണം. പത്താനുശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന നിലയിൽ കിംഗ് ഏറെ പ്രതീക്ഷ നൽകുന്നു. തുടർച്ചയായി പരാജയങ്ങൾ നേരിടുന്ന ബോളിവുഡിൽ കിംഗ് ഖാനിലാണ് ഇനി ബി ടൗണിന്റെ പ്രതീക്ഷ,