രശ്മികയുടെ മൈസ, നടുങ്ങി ആരാധകർ, ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്
Saturday 28 June 2025 3:29 AM IST
ആരാധകരെ അമ്പരപ്പിച്ച് നടി രശ്‌മിക മന്ദാനയുടെ മൈസ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ‘ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ ആണ് മലയാളം പോസ്റ്റർ റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് രശ്മിക മന്ദാന സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഇത് ഒരു തുടക്കം മാത്രം ..’ രശ്‌മികയുടെ വാക്കുകൾ . മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും റിലീസ് ചെയ്യും. അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം.