ബോൾഡ് ലുക്കിൽ അഭയ ഹിരൺമയി
ബോൾഡ് ലുക്കിൽ പുതിയ ചിത്രങ്ങളുമായി ഗായികയും നടിയുമായ അഭയ ഹിരൺമയി. അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് അഭയ ഹിരൺമയി. മുൻപും ഗ്ളാമർ ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ അഭയ പങ്കുവച്ചിട്ടുണ്ട്. അതേസമയം അഭയയുടെ വസ്ത്രധാരണരീതി ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും അഭയ ഹിരൺമയി നൽകാറുണ്ട്. വർക്കൗട്ടിന്റെ പേരിലും പഴികേൾക്കാറുണ്ട്. ശരീരം കാണിക്കാനാണോ വർക്കൗട്ട് എന്ന കമന്റ് മുൻപ് അഭയ കേട്ടിട്ടുണ്ട്. ഇതൊക്കെ ചോദ്യം ചെയ്യാനുള്ള അവകാശം ഇവർക്ക് എവിടുന്നുകിട്ടി എന്നെനിക്കറിയില്ല എന്ന പക്ഷക്കാരിയാണ് അഭയ. സ്വന്തം അദ്ധ്യാപകനെ ചേർത്തുപറയുക. വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക, ഇതിനൊക്കെ എന്തവകാശമാണ് ആളുകൾക്കുള്ളത്? നിങ്ങൾക്ക് ഇത്രയധികം സമയമുണ്ടെങ്കിൽ നല്ല രീതിയിൽ അതു ഉപയോഗിച്ചുകൂടെ എന്നാണ് അഭയയ്ക്ക് ഇവരോട് പറയാനുള്ളത്.