കേശവ് ജി വായനശാലയിൽ വായനാസദസ്
Friday 27 June 2025 9:42 PM IST
കാഞ്ഞങ്ങാട് :വായനാപക്ഷാചരണത്തിന്റെ ഭാഗമായി അമ്പലത്തറ കേശവ് ജി പൊതുജന വായനശാലയിൽ വായനാ സദസ് പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫ.കെ. പി. ജയരാജൻ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല വൈസ് പ്രസിഡന്റ് അഡ്വ.എൻ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം ടി.തമ്പാൻ,കെ.വി.രാഘവൻ , കാവുങ്കാൽ നാരായണൻ, കാൻഫെഡ് ജില്ലാ സെക്രട്ടറി സി സുകുമാരൻ, സി പി.വി.വിനോദ്കുമാർ, ക്യാപ്റ്റൻ രാജീവ് നായർ, വിജയലക്ഷ്മി നീലേശ്വരം, ഭരതൻ പള്ളഞ്ചി എന്നിവർ സംസാരിച്ചു. വാർത്ത വായനയിൽ നാല് വർഷം പൂർത്തീകരിച്ച എം. ജി വേദിക, കത്തെഴുത്ത്, പക്ഷി നിരീക്ഷണം, പുസ്തകാസ്വാദനത്തിൽ പങ്കെടുത്ത കുട്ടികൾ എന്നിവരെ അനുമോദിച്ചു.പി. വി. ജയരാജ് സ്വാഗതവും ഗോപി മുളവിന്നൂർ നന്ദിയും പറഞ്ഞു.