എഫ്.എൻ.പി.ഒ ധർണ്ണ നടത്തി

Friday 27 June 2025 9:45 PM IST

കണ്ണൂർ: പോസ്റ്റൽ ഡയരക്ടറേറ്റ് നിർദ്ദേശിച്ച പ്രാഥമിക സംവിധാനങ്ങൾ ഉൾപ്പടെ മുഴുവൻ സൗകര്യങ്ങളും ഉറപ്പാക്കും വരെ സ്വതന്ത്ര വിതരണ കേന്ദ്രം ( ഇൻഡിപെന്റന്റ് ഡെലിവറി സെന്റർ.) നിർത്തി വെക്കുക, കത്തുകളുടെ വിതരണത്തിന് ആൻഡ്രോയ്ഡ് ഫോണും ഇലക്ട്രിക് വാഹനങ്ങും അനുവദിക്കുക, പാർസൽ വിതരണത്തിനായി പ്രത്യേകം ജീവനക്കാരെ നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. എഫ്.എൻ.പി.ഒ. കോ-ഓർഡിനേഷൻ ജില്ലാ ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.മനോജ് കുമാർ,സംസ്ഥാന അസി.സെക്രട്ടറിമാരായ പി.വി.രാമകൃഷ്ണൻ , ദിനു മൊട്ടമ്മൽ , ട്രഷറർ കെ.രാഹുൽ , കരിപ്പാൽ സുരേന്ദ്രൻ ,പി.പ്രേമദാസൻ,എൻ.ഷജിൽ,എം.കെ.ഡൊമിനിക്ക് ,എം. നവീൻ,പി.ടി.രന്ദീപ്, സി വി.ചന്ദ്രൻ,കെ.സജിന എന്നിവർ സംസാരിച്ചു.