സി.പി.ഐ ജില്ലാ സമ്മേളനം പതാകദിനം
Friday 27 June 2025 9:46 PM IST
കണ്ണൂർ: സി.പി.ഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പതാക ദിനം സമുചിതമായി ആചരിച്ചു. ടി.സി നാരായണൻ നമ്പ്യാരുടെ അനുസ്മരണ ദിനത്തിൽ നടത്തിയ പതാകദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം പതാകകളുയർത്തി. പതാകദിനത്തിൽ ബ്രാഞ്ച്, ലോക്കല്‍, മണ്ഡലം തലങ്ങളിൽ പാർട്ടി ഓഫീസുകളിലും പാർട്ടി ഘടകങ്ങളിലും പതാക ഉയർത്തി. പാർട്ടി ജില്ല കൗൺസിൽ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എൻ ചന്ദ്രൻ, സി.പി ഷൈജൻ തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി അജയകുമാർ സ്വാഗതം പറഞ്ഞു.ഇരിട്ടിയിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.ടി ജോസ്, എടച്ചൊവ്വയിൽ ജില്ല എക്സിക്യൂട്ടീവ് അംഗം എൻ ഉഷ തുടങ്ങിയവർ പതാകകളുയർത്തി.