ഏഴോം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധം

Friday 27 June 2025 9:50 PM IST

പഴയങ്ങാടി: എഴോം അടിപ്പാലം ഓണപ്പറമ്പ് റോഡും പ്രദേശത്തുള്ള ഹാജി റോഡും ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ച് എഴോം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ.പി സക്കരിയ ഉപരോധം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.അബ്ദുള്ള അധ്യക്ഷത വഹിച്ചു.കല്യാശ്ശേരി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീർ ആലക്കാട്,നിയോജക മണ്ഡലം മുസ്‌ലിം സെക്രട്ടറി മുസ്തഫ കൊട്ടില, ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി കെ,സൈനുൽ ആബിദീൻ, കല്യാശ്ശേരി മണ്ഡലം വനിത ലീഗ് ട്രഷറർ ബുഷ്‌റ,കെ,പി,സകരിയ, അബ്ദുള്ള ഹാജി,കെ.ആരിഫ്, എം.പി.ഹസ്സൻ,സജ്ഫീർ,പി.ടി.ശുഐബ്, അസ്ഹരി,കെ.പി.നൗഷാദ്, അഷ്ഫാഖ്, പി.കെ.റാഫി,സി ജാബിർ, എം.ആലികുട്ടി,എം. ഇബ്രാഹിം, കെ.ജി. ഹസ്സൻ എന്നിവർ സംസാരിച്ചു.