സ്​പെയർപാർട്​സ്​ കടയ്ക്ക്​ തീപിടിച്ചു

Saturday 28 June 2025 1:06 AM IST

ആലപ്പുഴ: ദേശീയപാതയോരത്തെ സ്​പെയർപാർട്​സ്​ കടയ്ക്ക്​ തീപിടിച്ചു. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കലവൂർ തയ്യിൽ വീട്ടിൽ മോളിയമ്മയുടെ ഉടമസ്ഥതയിലുള്ള ജീവൻ ഓട്ടോസ്‌ എന്ന വാഹനസ്​പെയർ പാർട്സ്‌ കടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.45ന്​ പഴയബസ്​സ്​റ്റാൻഡിന്​ സമീപമായിരുന്ന സംഭവം. പുക ഉയരുന്നത്​ കണ്ട്​ ഓട്ടോഡ്രൈവർമാരാണ്​ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്​. തുടർന്ന്​ ആലപ്പുഴയിൽനിന്ന്​ മൂന്ന്‌ യൂണിറ്റുകളെത്തിയാണ്​ തീകെടുത്തിയത്​. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ്‌ പ്രാഥമികനിഗമനം. വാഹനങ്ങളുടെ ഓയിൽ ഉൾപ്പെടെയുള്ളതിനാൽ തീവേഗം പടർന്ന്​ സ്​പെയർപാർട്​സ്​ അടക്കമുള്ള സാധനങ്ങൾ കത്തിനശിച്ചു. ഉടമയുടെ വസ്തുവിന്റെ പ്രമാണവും അഗ്നിക്കിരയായി.

സ്​റ്റേഷൻ ഓഫീസർ എസ്​.പ്രസാദ്​, അസി.സ്​റ്റേഷൻ ഓഫീസർ തോമസ് ദാനിയൽ, എം.ഷിജു, എച്ച്.ഹരീഷ്, കെ.എസ്.ആന്റണി, പി.എഫ്.ലോറൻസ്, പി.രതീഷ്, ശശി അഭിലാഷ്, ജസ്റ്റിൻ ജേക്കബ്, എ.നൗഫൽ, എസ്.എം.ആദർശ്, വി.പ്രശാന്ത്, ജോബിൻ വർഗീസ്‌, എസ്‌.മഹേഷ്‌, എ.അമർജിത്ത്‌, ജി.രാജീവ്‌, പദ്മകുമാർ, വി.അഭിലാഷ്‌, യേശുദാസ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.