സൗജന്യ നേത്ര ചികിത്സ ക്യാമ്പ്

Saturday 28 June 2025 2:13 AM IST

മുഹമ്മ: ആലപ്പുഴ ജില്ലയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റെയും മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും ആര്യക്കര സബ്സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര നിർണ്ണയ ,നേത്ര ചികിത്സ ക്യാമ്പ് നടന്നു .മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി അദ്ധ്യക്ഷനായി. ജില്ലാ മൊബൈൽ ഓഫ്ത്താൽമിക് സർജൻ ഡോക്ടർ നവജീവൻ ഉദ്ഘാടനം ചെയ്തു. മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് രമ്യ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബിന എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 108 പേർ പങ്കെടുത്തു. തിമിര ശസ്ത്രക്രിയക്ക് 29 പേരെ തിരഞ്ഞെടുത്തു.