ലഹരിക്കെതിരെ റോഡ്ഷോ

Saturday 28 June 2025 1:13 AM IST

അമ്പലപ്പുഴ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കളർകോട് ചിന്മയ സ്കൂളലിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പ്രച്ചു. സബ് ഇൻസ്പെക്ടർ സി.ആർ ജാക്സൺ , സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്. ഫൈസൽ എന്നിവർ ക്ലാസ് നയിച്ചു. ചിന്മയ സ്കൂൾ പ്രസിഡന്റ് ഡോ.കെ .നാരായണൻ, പ്രിൻസിപ്പൽ ഡോ. ആർ.എസ്.രേഖ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ലഹരിക്കെതിരെ നടത്തിയ വിവിധ കലാപരിപാടികളും റോഡ് ഷോയും അരങ്ങേറി.