ലഹരിക്കെതിരെ മനുഷ്യച്ചങ്ങല
Saturday 28 June 2025 12:27 AM IST
ആലപ്പുഴ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ്, വൈസ് പ്രസിഡന്റ് ഷിൽജ സലിം, ജില്ലാ പഞ്ചായത്തംഗം പി.എസ്.ഷാജി, മുൻ എം.പി എ.എം.ആരിഫ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എൻ.കെ.മോഹൻദാസ്, കെ.കെ.ഷിജി, സെക്രട്ടറി ജെ.സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി തെരുവുനാടകം, ഫ്ലാഷ് മോബ്, വിദ്യാർത്ഥികൾക്കായുള്ള ബോധവത്ക്കരണ ക്ലാസ് തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.