ലഹരി വിരുദ്ധ ദിനാചരണം
Saturday 28 June 2025 1:27 AM IST
ആലപ്പുഴ: ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലജ്‌നത്തുൽ മുഹമ്മദിയ്യ എസ്.പി.സി യൂണിറ്റും ആലപ്പുഴ ജില്ല ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ദിനാചരണം സ്കൂൾ മാനേജർ എ.എം. നസീർ ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ക്യാമ്പയിനിന്റെ ഉദ്ഘാടനവും ലഹരി വിരുദ്ധ ക്ലാസും റിട്ട. എസ്.ഐ ഷിബു എസ്. പൊള്ളയിൽ നിർവഹിച്ചു.
ഹെഡ്മിസ്ട്രസ് ഇ. സീന, ലജ്‌നത്തുൽ മുഹമ്മദിയ ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദീൻ, സബ് ഇൻസ്‌പെക്ടർ മുജീബ്, എ.കെ. ഷൂബി, സ്റ്റാഫ് സെക്രട്ടറി പി.ഐ. ഫൗസിയ എന്നിവർ സംസാരിച്ചു.