ലഹരി വിരുദ്ധ സദസും പ്രതിജ്ഞയും 

Saturday 28 June 2025 2:27 AM IST

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ സദസും പ്രതിജ്ഞയും സംഘടിപ്പിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ലഹരി വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ.പ്രേം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും മുനിസിപ്പൽ കൗൺസിലറുമായ കെ.ബാബു മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ബി.നസീർ, പി. റഹിയാനത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി എസ്.മൂർത്തി, ലൈബ്രേറിയൻ ബിസ്മി എന്നിവർ ചടങ്ങിൽ സംസാരിച്ചു.