ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു

Saturday 28 June 2025 1:27 AM IST

അമ്പലപ്പുഴ: ആക്രമണത്തിൽ പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അംഗം രാജ് കുമാർ, മകൻ ഭാഗ്യ രാജ് എന്നിവരെ ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ല അദ്ധ്യക്ഷൻ അഡ്വ. പി. കെ. ബിനോയ് ആശുപത്രിയിൽ സന്ദർശിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു ഇവർക്ക് മർദ്ദനമേറ്റത്. വാർഡ് മെമ്പറേയും മകനെയും ആക്രമിച്ച മുഴുവൻ പ്രതികൾക്കുതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് പി. കെ.ബിനോയ് ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, ജില്ല ട്രഷറർ ആർ.ഉണ്ണിക്കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ്‌ രജിത് രമേശൻ എന്നിവരു ഒപ്പമുണ്ടായിരുന്നു.