നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ
കുമളി : 12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കുമളി റോസാപ്പൂക്കണ്ടം ബൽക്കിസ് മൻസിൽ റബീക്ക് (52) യാണ് പിടിയിലായത്. ഇയാളുടെ വർക്ക്‌ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നുമാണ് പിടിച്ചെടുത്തത്ത്. 12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കൂൾലിപ് , ഗണേഷ് ഉൾപ്പടെയുള്ള ആയിരത്തി അൻപതോളം പായ്ക്കറ്റുകളാണ് കുമളി പൊലീസ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇൻസ്‌പെക്ടർ സുജിത് പി.എസ്‌ന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജെഫി ജോർജ്, അനന്ദു, സുനിൽ കുമാർ, ഹാഷിം എന്നിവരും സീനിയർ സിവിൽ പൊലീസ് ഓഫീസർ സൈനു, സിവിൽ പൊലീസ് ഓഫീസർ ബിജു എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കുമളിയിലെ മൊത്ത വിതരണക്കാരനാണ് പ്രതിയെന്നും മുമ്പും ഇയാൾ സമാന കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും പൊലീസ് പറഞ്ഞു.