ദേശീയ ബാലതരംഗം ലഹരി മുക്ത കൂട്ടായ്മ
Saturday 28 June 2025 2:55 AM IST
തിരുവനന്തപുരം: ദേശീയ ബാലതരംഗത്തിന്റെ നേതൃത്വത്തിൽ കേരള ഗാന്ധി സ്മാരകനിധി,ഗാന്ധി ദർശൻ എന്നിവ ചേർന്ന് ഗാന്ധിഭവനിൽ ലഹരി മുക്ത കൂട്ടായ്മ സംഘടിപ്പിച്ചു. ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ,ദേശീയബാല തരംഗം ചെയർമാൻ അഡ്വ.ടി.ശരത് ചന്ദ്ര പ്രസാദ്,മുരുകൻ കാട്ടാക്കട,വി.കെ.മോഹൻ,സദാശിവൻ പൂവത്തുർ,പ്രിയ ബാലൻ,സലാവുദ്ദീൻ എന്നിവർ പങ്കെടുത്തു.