വായനാവാരം സമാപനം

Saturday 28 June 2025 2:55 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ വായനാവാരം സമാപിച്ചു.സമാപന സമ്മേളനം ആകാശവാണി മുൻ അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടർ ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്തു. ലൈബ്രറി സന്ദർശനത്തിന് എത്തിയ കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും പങ്കാളികളായി.അവന്തിക പ്രവീൺ, മൈത്രേയി, ശിവപ്രിയ, കൃഷ്‌ണേന്ദു, മിയ ജോൺസൺ , ശ്രീലക്ഷ്മി എന്നിവർ കവിതകൾ അവതരിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻമാരായ സുജ പി.എച്ച്, മീര എച്ച്.എസ്,തുഷാര പൂവച്ചൽ എന്നിവർ സംസാരിച്ചു.