നഷ്ട‌പരിഹാര വിതരണം

Saturday 28 June 2025 3:56 AM IST

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനോപാധി നഷ്ട‌പരിഹാരം വിതരണം ചെയ്തു.വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ ഡോ. ദിവ്യ.എസ്. അയ്യരാണ് നഷ്‌ടപരിഹാരം വിതരണം നിർവഹിച്ചത്. മരണപ്പെട്ട ഗുണഭോക്താക്കളുടെ അവകാശികളുൾപ്പെടെ 15 കുടുംബങ്ങൾക്കാണ് 43 ലക്ഷം രൂപയോളം ജീവനോപാധി നഷ്ട‌പരിഹാരമായി വിതരണം ചെയ്തത്. ഇതുവരെ 2,940 കുടുംബങ്ങൾക്കായി 114.73 കോടിയോളം രൂപ നഷ്ട‌പരിഹാരമായി വിതരണം ചെയ്തു.തൊഴിൽ നഷ്ടപ്പെട്ട കരമടിത്തൊഴിലാളികൾ,ചിപ്പി-കട്ടമരത്തൊഴിലാളികൾ, കരമടി അനുബന്ധ സ്ത്രീ ചുമട്ടു തൊഴിലാളികൾ തുടങ്ങിയവർക്കാണ് നഷ്‌ടപരിഹാര തുക വിതരണം ചെയ്തത്.