ലഹരി വിരുദ്ധ ദിനാചരണം

Saturday 28 June 2025 2:57 AM IST

തിരുവനന്തപുരം:വായനാപക്ഷാചരണത്തോടനുബന്ധിച്ച് പ്രൊഫ.എൻ.കൃഷ്ണപിള്ള ലൈബ്രറിയിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. സെക്രട്ടറി ഡോ.എഴുമറ്റൂർ രാജരാജവർമ്മ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ജയദേവൻ നായർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രേറിയന്മാരായ അനുപമ .പി.എസ്, ആര്യ .ജെ.എൽ എന്നിവർ സംസാരിച്ചു. സാഹിതീസഖ്യം അംഗങ്ങൾ സംബന്ധിച്ചു.